Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിച്ചു; ഒന്നും സംഭവിക്കാത്ത പോലെ മൂന്ന് ദിവസം; ഒടുവിൽ അറസ്റ്റ്

ബെംഗളൂരുവിൽ അലന്ദ് താലൂക്കിലെ മദനാഹിപ്പാരാഗ ഗ്രാമത്തിലാണ് സംഭവം.

ഭാര്യയെ കൊന്ന് കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിച്ചു; ഒന്നും സംഭവിക്കാത്ത പോലെ മൂന്ന് ദിവസം; ഒടുവിൽ അറസ്റ്റ്
, ബുധന്‍, 6 നവം‌ബര്‍ 2019 (09:51 IST)
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ച ഭർത്താവ് പിടിയിൽ.  ബെംഗളൂരുവിൽ അലന്ദ് താലൂക്കിലെ മദനാഹിപ്പാരാഗ ഗ്രാമത്തിലാണ് സംഭവം. ശ്രീശിയാൽ എന്നയാളാണ് ഭാര്യ സക്കറേജയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
 
കൊലപാതകത്തിൽ ശ്രീശിയാലിന്റെ അമ്മയ്ക്കും പങ്കുള്ളതായി സംശയിക്കുന്നു. സംഗീതയുടെ മൃതദേഹം ഇയാൾ കട്ടിലിനടിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ശ്രീശിയാലിന്റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
 
തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോൾ കണ്ടത് അഴുകിയ സംഗീതയുടെ മൃതദേഹമായിരുന്നു. തുടർന്ന് ശ്രീശിയാലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊബൈൽ ഫോൺ ഉപയോഗത്തിന് അമ്മ ശകാരിച്ചു; എട്ടാം ക്ലാസ് വിദ്യാർത്ഥി സീലിങ് ഫാനിൽ തൂങ്ങി മരിച്ചു