പരസ്ത്രീകളുമായി ബന്ധം, ഭർത്താവിനെ ചാറ്റ് ചെയ്ത് കുടുക്കി ഭാര്യ, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

ചൊവ്വ, 22 ഒക്‌ടോബര്‍ 2019 (14:02 IST)
അബുദാബി: പരസ്ത്രീകളുമായി ബന്ധം പുലർത്തിയിരുന്ന ഭർത്താവിനെ ചാറ്റ് ചെയ്ത് വീഴ്ത്തി ഭാര്യ. മറ്റു സ്ത്രീകളുമായി ഭർത്താവിന് ബന്ധമുണ്ടെന്ന് മനസിലായതോടെ യുവതി വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭർത്താവുമായി ചാറ്റ് ചെയ്യാൻ ആരംഭിക്കുകയായിരുന്നു. ഭാര്യയെന്ന് അറിയാതെ യുവാവ് ഇവരോട് ചാറ്റ് ചെയ്യാൻ തുടങ്ങുകയും പിന്നീട് ബന്ധത്തിലേർപ്പെടാൻ ക്ഷണിക്കുകയുമായിരുന്നു.
 
ഇതോടെ സാമുഹ്യ മാധ്യമങ്ങളിലെ ചാറ്റിന്റെ വിശദാംശങ്ങളുമായി യുവതി കുടുംബ കോടതിയെ സമീപിച്ചു. തെളിവുകൾ പരിശോധിച്ച കോടതി യുവതിക്ക് വിവാഹ മോചനം അനുവദിച്ചു. യുവതിക്ക് താമസിക്കാൻ വീട് വച്ച് നൽകാനും. ചിലവിനായി പ്രതിമാസം നിശ്ചിത തുക നൽകാനും കോടതി ഉത്തരവിട്ടു.       
 
ഭർത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം കണ്ടതായി സുഹൃത്തിൽനിന്നും അറിഞ്ഞ യുവതി ഭർത്താവിനെ വിളിച്ച് എവിടെ എന്ന് അന്വേഷച്ചെങ്കിലും ജോലിസ്ഥലത്ത് ആണ് എന്നായിരുന്നു മറുപടി. ഇടക്ക് വീട്ടിൽ വരാതിരുന്നതും യുവതിയിൽ സംശയം ഉണ്ടാക്കി ഇതോടെയാണ് ഭർത്താവിന്റെ ബന്ധങ്ങൾ കണ്ടെത്താൻ യുവതി തുനിഞ്ഞിറങ്ങിയത്. ഇരുവർക്കും ആറ് മാസം പ്രായമുള്ള ആൺകുഞ്ഞുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എ പി അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ച് ബിജെപി