Select Your Language

Notifications

webdunia
webdunia
webdunia
webdunia

16 കാരിയെ കഴുത്തറുത്ത് ബാഗിലാക്കി കാട്ടില്‍ ഉപേക്ഷിച്ചു; കാട്ടില്‍ നിന്ന് വീട്ടിലേക്ക് നടന്നുവെന്ന് പെണ്‍കുട്ടി ! കാമുകന്‍ പിടിയില്‍

man rapes girl
, ശനി, 8 ഒക്‌ടോബര്‍ 2022 (15:12 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം. തോട്ടം തൊഴിലാളിയായ സഞ്ജയ് തേലി എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയും ഇയാളും തമ്മില്‍ പ്രണയത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ തന്നെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 
 
മറ്റൊരു ആണ്‍കുട്ടിക്കൊപ്പം 16 കാരി ദുര്‍ഗാപൂജയില്‍ പങ്കെടുക്കാന്‍ പോയതാണ് സഞ്ജയ് തേലിയെ ചൊടിപ്പിച്ചത്. സഞ്ജയ് തേലി തങ്ങളുടെ മകളുടെ കഴുത്തില്‍ മുറിച്ചിട്ടുണ്ടെന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 
 
ഒക്ടോബര്‍ മൂന്നിനാണ് പെണ്‍കുട്ടി ദുര്‍ഗാപൂജയ്ക്ക് പോയത്. അതിനുശേഷം വീട്ടിലേക്ക് തിരിച്ചെത്തിയില്ല. വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. ഒക്ടോബര്‍ നാലിന് പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചെത്തി. കഴുത്തില്‍ മുറിവുണ്ടായിരുന്നു. 
 
ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി സഞ്ജയ് തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പറയുന്നത്. കഴുത്തില്‍ മുറിവുണ്ടാക്കി കൊല്ലാനും ശ്രമിച്ചു. അതിനുശേഷം ഒരു ബാഗിലാക്കി കാടിനുള്ളില്‍ പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ഓര്‍മ വന്നപ്പോള്‍ അവിടെ നിന്ന് പെണ്‍കുട്ടി സ്വയം രക്ഷപ്പെട്ട് വീട്ടിലേക്ക് വന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരുക്ക്