Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരുക്ക്

ബസ് അമിത വേഗത്തിലാണ് പോയതെന്ന് നാട്ടുകാര്‍ ആരോപിച്ചു

Fell on the road from bus
, ശനി, 8 ഒക്‌ടോബര്‍ 2022 (14:51 IST)
ഓടുന്ന സ്വകാര്യ ബസില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് പരുക്ക്. കോട്ടയം പാക്കില്‍ പവര്‍ഹൗസ് ജങ്ഷനില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കോട്ടയം-കൈനടി റൂട്ടില്‍ ഓടുന്ന ചിപ്പി എന്ന ബസ് ആണ് അപകടം ഉണ്ടാക്കിയത്. 
 
എട്ടാം ക്ലാസ് വിദ്യാര്‍ഥി അഭിരാമിനാണ് സാരമായി പരുക്കേറ്റത്. മുഖത്ത് പരുക്കേറ്റ അഭിരാം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തില്‍ കുട്ടിയുടെ രണ്ട് പല്ലുകള്‍ ഒടിഞ്ഞുപോകുകയും ചെയ്തു. 
 
ബസ് അമിത വേഗത്തിലാണ് പോയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടം ഉണ്ടായിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും നാട്ടുകാര്‍ ഓടിക്കൂടി തടഞ്ഞപ്പോഴാണ് ബസ് നിര്‍ത്തിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും ഇദ്ദേഹം ആരോപിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്ധ്യതയ്ക്ക് ഇവ കാരണമാകാം!