Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുണെയില്‍ ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദ്ദമെന്ന് കുറിപ്പ്

ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് സംഭവം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Manager found hanging inside bank in Pune

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 ജൂലൈ 2025 (12:29 IST)
പുണെയില്‍ ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയായ 52 കാരന്‍ ശിവശങ്കര്‍ മിത്രയാണ് മരിച്ചത്. ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് സംഭവം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ഇദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട.് മരണകാരണം ജോലി സമ്മര്‍ദ്ദം ആണെന്നാണ് കുറിപ്പില്‍ പറയുന്നത്. 
 
ബാങ്ക് സമയം കഴിഞ്ഞ് ജീവനക്കാരോട് പോകാനും ബാങ്ക് താന്‍ അടച്ചോളാമെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു എന്നാണ് വിവരം. രാത്രി 10 മണിയോടെ ശിവശങ്കര്‍ ബാങ്കിനുള്ളില്‍ തൂങ്ങി മരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചിട്ടുണ്ട്. അര്‍ദ്ധരാത്രിയായിട്ടും ഭര്‍ത്താവ് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ അന്വേഷിച്ച് ബാങ്കിലെത്തുകയായിരുന്നു.
 
ബാങ്കിനുള്ളില്‍ വെളിച്ചം ഉണ്ടായിരുന്നു. പിന്നാലെ ബാങ്ക് ജീവനക്കാരെ വിവരം അറിയിക്കുകയും ജീവനക്കാരത്തി ബാങ്ക് തുറക്കുകയും ചെയ്തതോടെയാണ് സംഭവം കാണുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓപ്പറേഷന്‍ സിന്ദൂരില്‍ 5 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു: വിവാദ പരാമര്‍ശവുമായി ട്രംപ്