പ്രളയവും മണ്ണിടിച്ചിലും; മഞ്ജു വാര്യരടക്കം 30 മലയാളികൾ ഹിമാചലിൽ കുടുങ്ങി, ഫോൺ ബന്ധമില്ല

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (12:30 IST)
കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചലിൽ കുടുങ്ങിയത് 30 മലയാളികൾ അടങ്ങുന്ന സംഘം. നടി മഞ്ജു വാര്യർ അടങ്ങുന്ന സംഘമാണ് ഹിമാചലിൽ കുടുങ്ങിയിരിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗിനായി എത്തിയതാണ് മഞ്ജുവും സംവിധായകനും അടക്കമുള്ളവര്‍.
 
കുളു മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് നടിയും സംവിധായകനും ഷൂട്ടിംഗ് സംഘവും കുടുങ്ങി കിടക്കുന്നത്. കനത്ത മണ്ണിടിച്ചിലും മഴയും കാരണം സംഘത്തിന് ഛത്രുവില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചിട്ടില്ല. 
 
ഇന്നലെ രാത്രി മഞ്ജുവാര്യര്‍ നേരിട്ട് സഹോദരൻ മധു വാര്യരെ വിളിച്ചു വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് ഇവരുടെ കൈയില്‍ ഉള്ളതെന്നാണ് സൂചന. തിരിച്ച് വിളിക്കാൻ ശ്രമിച്ചിട്ട് ആർക്കും ബന്ധപ്പെട്ടവരെ ലഭിക്കുന്നുമില്ല.
 
അതേസമയം വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഷൂട്ടിംഗ് സംഘത്തെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും മുരളീധരന്‍ അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന പുരസ്‌കാരം നേടിയ മുസ്ലിം നാമധാരികളെ പരിഹസിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

വെള്ളമടിച്ച് ട്രെയിനില്‍ പോകാമെന്ന് കരുതേണ്ട; ബ്രത്തലൈസര്‍ പരിശോധനയുമായി റെയില്‍വെ

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

അടുത്ത ലേഖനം
Show comments