Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി

Actor Sreenivasan
കൊച്ചി , ബുധന്‍, 30 ജനുവരി 2019 (19:43 IST)
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോഗതി. അപകടനില തരണം ചെയ്‌തെന്നും ഭയക്കേണ്ടതില്ലെന്നും ആശുപത്രി അധിക‌ൃതർ അറിയിച്ചു.

ശ്രീനിവാസനെ നാളെ വെന്റിലേറ്ററിൽ നിന്നും മാറ്റാനാകുമെന്നാണ് പ്രതീക്ഷ. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനിലയെ ബാധിച്ചത്.

എറണാകുളം മെഡിക്കൽ ട്രസ്‌റ്റ് ആശുപത്രിയിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഡബ്ബിംഗിനായി ലാൽ മീഡിയയിൽ എത്തിയ താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മുൻപും ഇത്തരത്തിൽ ശ്രീനിവാസൻ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചികിത്സയിലാണ് താരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൽവാറും കമ്മീസും ധരിച്ച് വീടിനകത്ത് കയറി, വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി പണവും സ്വർണവുമായി എക്സിക്യൂട്ടിവ് ലുക്കിൽ പുറത്തുകടന്നു; ക്രൂര കൊലപാതകത്തിന്റെ കഥ ഇങ്ങനെ