Publish Date: Sun, 17 Jun 2018 (12:14 IST)
Updated Date: Sun, 17 Jun 2018 (12:21 IST)
ഫാദേഴ്സ് ഡേയിൽ അച്ഛൻ രജനീകാന്തിനെ രാജാവെന്ന് വാഴ്ത്തി മകളും സംവിധായികയുമായ സൌന്ദര്യ. തന്റെ ട്വിറ്ററിലൂടെയാണ് സൌന്ദര്യ രജനികാന്തിന് ആശംസംകൾ അറിയിച്ചത്. രജനികാന്തിന്റെ പഴയകാല ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സൌന്ദര്യയുടെ കുറിപ്പ്.
‘എനിക്ക് അറിയാവുന്നതിലും വച്ച് ഏറ്റവും മഹാനായ മനുഷ്യൻ. ഒരേയൊരു രാജാവ്. പറയുന്നതെന്തോ അത് ജീവിതം കൊണ്ട് കാണിച്ചയാൾ. സത്യസന്ധതയും ആത്മാർത്ഥതയും കഠിനാദ്വാനവും മാത്രം അറിയുന്നയാൾ. ഞാൻ അനുഗ്രഹീതയാണ്. ഈ രാജാവിന്റെ മകളായി പിറന്നതിൽ ഓരോ ദിവസവും ഞാൻ അഭിമാനിക്കുന്നു. അതേ നാനൊരു രാജകുമാരിയാണ്. ഹാപ്പി ഫാദേഴ്സ് ഡേ അപ്പാ. ഐ ലവ് യു സോമച്ച്’ സൌന്ദര്യ ട്വിറ്ററിൽ കുറിച്ചു.