Webdunia - Bharat's app for daily news and videos

Install App

വടികൊടുത്ത് അടിവാങ്ങി; തരൂരിന് ചുട്ട മറുപടിയുമായി മാനുഷി ഛില്ലര്‍

വടികൊടുത്ത് അടിവാങ്ങി; തരൂരിന് ചുട്ട മറുപടിയുമായി മാനുഷി ഛില്ലര്‍

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (17:02 IST)
ശശി തരൂര്‍ എംപിയുടെ പരിഹാസത്തിന് മറുപടിയുമായി ലോകസുന്ദരി മാനുഷി ഛില്ലര്‍ രംഗത്ത്. ലോകം ജയിച്ച ഒരു പെണ്‍കുട്ടിക്ക്, പൊള്ളയായ ചെറിയ പരാമര്‍ശത്തിന്റെ പേരില്‍ വിഷമിക്കേണ്ട ആവശ്യമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ എംഡി വിനീത് ജെയ്‌ന്റെ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ട് മാനുഷി ട്വീറ്റ് ചെയ്തു.

“ഇന്ത്യയിൽ കറൻസി നിരോധിച്ചത് എന്ത് അബദ്ധമായി. ഇന്ത്യൻ പണം ലോകത്തെ കീഴടക്കിയെന്നു ബിജെപി മനസ്സിലാക്കണമായിരുന്നു. നോക്കൂ, നമ്മുടെ ‘ചില്ലർ’ (ചില്ലറ) പോലും ലോകസുന്ദരിയായിരിക്കുന്നു”- എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ വിഷയത്തെ മാനുഷിയുടെ നേട്ടവുമായി ബന്ധിപ്പിച്ച് കൊണ്ട് തരൂർ ഇട്ട ട്വീറ്റ് വൻ പ്രതിഷേധത്തിനു കാരണമായി. പിന്നാലെ, വിഷയത്തിൽ വനിതാ കമ്മിഷൻ ഇടപെട്ടു. തരൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന നിലപാടിലാണ് കമ്മിഷൻ. ലോകസുന്ദരി മൽസരത്തിൽ അമ്മയെക്കുറിച്ചുള്ള മാനുഷിയുടെ മറുപടിയെ തരൂർ മറ്റൊറു ട്വീറ്റിൽ അഭിനന്ദിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments