Webdunia - Bharat's app for daily news and videos

Install App

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് ഇനി വധശിക്ഷ; ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Webdunia
ശനി, 21 ഏപ്രില്‍ 2018 (14:56 IST)
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള നിയമ ഭേതഗതിക്ക് കേന്ദ്ര മന്ത്രി സഭ അംഗീകാരംനൽകി. ഇന്ന് ചേർന്ന മന്ത്രി സഭ  യോഗത്തിലാണ് ഇതു സംബന്ധിച്ച് നിർണ്ണായക തീരുമാനം കേന്ദ്ര സർക്കാർ സ്വീകരിച്ചത്. പുറത്തിറക്കിയ ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പിടുന്നതിലൂടെ നിയമം പ്രാബല്യത്തിൽ വരും. 
 
പോക്സോ നിയമത്തിൽ ഭേതഗതി വരുത്തിയാണ് ഓർഡിനൻസ് പുറത്തിറക്കുന്നത് നേരത്തെ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നെരെയുള്ള ലൈംഗിക അതിക്രമങ്ങൾക്ക് കുറ്റകൃത്യത്തിന്റെ പ്രാധാന്യം അനുസരിച്ച് മൂന്നു മുതൽ പത്തു വർഷം വരെയായിരുന്നു ശിക്ഷ. ഇതിനാണ് ഓർഡിനൻസിലൂടെ ഭേതഗതി വരുത്തിയിരിക്കുന്നത്.
 
കഠ്വയിൽ എട്ടുവയസ്സുകാരി അതിക്രൂരമായ രീതിയിൽ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടത് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇനിയും വിരാ‍മമായിട്ടില്ല. ഉന്നാവിൽ ബി ജെ പി എം എൽ എ തന്നെ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് കേന്ദ്ര സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. 
 
പ്രധിശേധങ്ങളെ തുടർന്നുള്ള പ്രത്യേഗ സാമൂഹികാവസ്ഥ കണക്കിലെടുത്തും. രാജ്യത്താകമാനം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിലുമാണ് നിയമത്തിൽ ഭേതഗതി വരുത്താൻ സർക്കാർ തയ്യാറായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

പത്തനംതിട്ടയില്‍ പനി ബാധിച്ചു മരിച്ച വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗര്‍ഭിണി; സുഹൃത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിച്ചു

ആദിവാസി മേഖലകളെ ഡിജിറ്റലൈസ് ചെയ്യാന്‍ കെ ഫോണ്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments