Select Your Language

Notifications

webdunia
webdunia
webdunia
webdunia

മീഡിയ വൺ ചാനലിന്റെ സം‌പ്രേക്ഷണ വിലക്ക്: ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മീഡിയ വൺ ചാനലിന്റെ സം‌പ്രേക്ഷണ വിലക്ക്: ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
, വ്യാഴം, 10 മാര്‍ച്ച് 2022 (09:38 IST)
സംപ്രേക്ഷണ വിലക്കിനെതിരെ മീഡിയ വൺ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് വിക്രംനാഥ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
 
ചാനൽ എഡിറ്റർ പ്രമോദ് രാമനും ചാനലിലെ മറ്റ് മുതിർന്ന രണ്ട് ജീവനക്കാരും നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും. അതേസമയം സംപ്രേക്ഷണ വിലക്കിനെതിരെ  കേരള പത്ര പ്രവർത്തക യൂണിയൻ നൽകിയ ഹർജി ഇന്ന് ലിസ്റ്റ് ചെയ്‌തിട്ടില്ല.
 
ദേശസുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് ആഭ്യന്തരമന്ത്രാലയം ക്ലിയറൻസ് നിഷേധിച്ചതോടെയാണ് ചാനലിന് വിലക്ക് വീണത്. സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗി,ദുഷ്യന്ത് ദാവെ ഹാരിസ് ബീരാൻ എന്നിവരാകും മീഡിയ വണ്ണിനായി ഹാജരാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണവില ഞെട്ടിക്കും; പവന് 45,000 ആയേക്കും !