Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ഇന്ത്യയ്‌ക്ക് ശ്വാസം മുട്ടുന്നു" ഓക്‌സിജൻ ക്ഷാമത്തിൽ ഡൽഹിയിലും പഞ്ചാബിലും 31 മരണം

, ഞായര്‍, 25 ഏപ്രില്‍ 2021 (09:52 IST)
കൊവിഡിന്റെ രണ്ടാം വ്യാപനത്തിനിടെ അടിയന്തിരചികിത്സയ്‌ക്ക് ആവശ്യത്തിന് ഓക്‌സിജൻ ലഭ്യമാകാതെ മരണപ്പെടുന്നവരുടെ സംഖ്യ വർധിക്കുന്നു. ഇന്നലെ രാജ്യതലസ്ഥാനമായ ഡൽഹിയിലും പഞ്ചാബിലെ അമൃത്‌സറിലെയും രണ്ട് സ്വകാര്യ ആശുപത്രികളിലായി 31 പേരാണ് ഓക്‌സിജൻ ക്ഷാമം മൂലം മരണപ്പെട്ടത്.
 
ഡൽഹി രോഹിണിയിലെ ജയ്‌പുർ ഗോൾഡൻ ആശുപത്രിയിൽ 25 പേരും അമൃത്‌സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേരും മരിച്ചു. വെള്ളിയാഴ്ച സെൻട്രൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യത കുറവ് മൂലം 25 രോഗികൾ മരിച്ചിരുന്നു. ആശുപത്രികളിൽ നിന്നുള്ള പരാതികളും സഹായം തേടിയുള്ള അഭ്യർഥനകളും ഇതുവരെയും നിലച്ചിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടിൽ പുതിയ നിയന്ത്രണങ്ങൾ, സമ്പൂർണ ലോക്ക് ഡൗണിന് സമാനമായ സ്ഥിതി