Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചു, വിദ്യാർഥികൾക്കെതിരെ യുഎ‌പിഎ കേസ്

പാകിസ്ഥാന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചു, വിദ്യാർഥികൾക്കെതിരെ യുഎ‌പിഎ കേസ്
, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (16:03 IST)
ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച മെഡിക്കൽ വിദ്യാർഥികൾക്കെതിരെ യുഎ‌പിഎ ചുമത്തി കേസെടുത്തു. ശ്രീനഗർ മെഡിക്കൽ കോളെജിലെയും ഷെരെ കശ്‌മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്ഇലെയും വിദ്യാർഥികൾ പാകിസ്ഥാൻ വിജയത്തിൽ ആഹ്ളാദം പങ്കുവെയ്ക്കുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥിക‌ൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
 
അതേസമയം സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ കേസെടുക്കരുതെന്ന് ജമ്മുകശ്‌മീർ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജാദ് ലോൺ പറഞ്ഞു. ഷെരെ, കരൺ നഗർ പോലീസ് സ്റ്റേഷനുകളിൽ യുഎ‌പിഇ സെക്ഷൻ 13 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അതേസമയം കേസിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്‌തിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; ശക്തി പ്രാപിച്ച് ഉടന്‍ ന്യൂനമര്‍ദമാകും, കേരള തീരത്ത് ന്യൂനമര്‍ദ പാത്തി, ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത