Webdunia - Bharat's app for daily news and videos

Install App

കയ്യും കാലും വാരിയെല്ലുകളും ഒടിയ്ക്കും, തല തകർക്കും, ഭീഷണിയുമായി ബംഗാൾ ബിജെപി അധ്യക്ഷൻ

Webdunia
തിങ്കള്‍, 9 നവം‌ബര്‍ 2020 (10:02 IST)
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനാർജിയെ അനുകൂലിയ്ക്കുന്നവരെ ആക്രമിയ്ക്കും എന്ന ഭീഷണി മുഴക്കി ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ശീലങ്ങൾ മാറ്റാൻ തയ്യാറാവാത്ത പക്ഷം കയ്യും കാലും വാരിയെല്ലുകളും ഒടിയ്ക്കുമെന്നും വേണ്ടിവന്നാൽ കൊലപ്പെടുത്തുമെന്നുമായിരുന്നു പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷന്റെ ഭീഷണീ. ഹാൽഡിയിൽ നടന്ന റാലിയിലാണ് ഭീഷണി മുഴക്കി ദിലീപ് ഘോഷ് രംഗത്തെത്തിയത്.
 
'പ്രശ്നക്കാരായ ദീദിയുടെ സഹോദരൻമാർ ആറുമാസത്തിനുള്ളിൽ അവരുടെ ശീലങ്ങളിൽ മാറ്റം വരുത്തണം. അതിന് തയ്യാറല്ല എങ്കിൽ കയ്യും കാലും വാരിയെല്ലുകളും ഒടിയ്ക്കും, തല തകർക്കും പിന്നെ ആശുപത്രികളിലേയ്ക്ക് യാത്ര നടത്തേണ്ടി വരും. അവിടംകൊണ്ടും നിർത്താൻ ഭാവമില്ലെങ്കിൽ ശ്മശാനത്തിലേയ്ക്ക് പോകേണ്ടിവരും.' എന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രതികരണം. പശ്ചിമ ബംഗാൾ അടുത്ത വർഷം നിയമസഭാ തെരെഞ്ഞെടുപ്പിലേയ്ക്ക് നീങ്ങാനിരിയ്ക്കേയാണ് ദിലീഷ് ഘോഷിന്റെ പ്രതികരണം. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments