Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബോളിവുഡ് നിർമ്മാതാവിന്റെ വീട്ടിൽ റെയ്ഡ്, പിടിച്ചെടുത്തത് മൂന്നര ലക്ഷം രൂപയുടെ കഞ്ചാവ്: ഭാര്യ അറസ്റ്റിൽ

ബോളിവുഡ് നിർമ്മാതാവിന്റെ വീട്ടിൽ റെയ്ഡ്, പിടിച്ചെടുത്തത് മൂന്നര ലക്ഷം രൂപയുടെ കഞ്ചാവ്: ഭാര്യ അറസ്റ്റിൽ
, തിങ്കള്‍, 9 നവം‌ബര്‍ 2020 (08:54 IST)
മുംബൈ: ബോളിവുഡ് നിർമ്മാതാവ് ഫിറോസ് നാദിയവാലയുടെ ഭാര്യ ഷബാന സയിദിനെ എൻസിബി അറസ്റ്റ് ചെയ്തു. ഇവരുടെ മുംബൈ വീട്ടിൽ നടത്തിയ റെയ്ഡിൽ മൂന്നര ലക്ഷം രൂപയോളം വില മതിയ്ക്കുന്ന കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഫിറോസ് നദിയാവാലയ്ക്കും എൻസിബി സമൻസ് അയച്ചിട്ടുണ്ട്. നിരവധി ബോളിവുഡ് സിനിമകൾ നിർമ്മിച്ചിട്ടുള്ള വ്യക്തിയാണ് ഫിറോസ് നാദിയവാല.
 
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനും എൻസിബി സമൻസ് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചോദ്യം ചെയ്യാലിന് ഹാജരാകാനാണ് സമൻസ് അയച്ചിരിയ്ക്കുന്നത്. എൻസിബി റെയിഡിനെ തുടർന്ന് വിവിധ ഇടങ്ങളിൽനിന്നുമായി നിരവധിപേർ അറസ്റ്റിലായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചരണത്തിന് പ്ലാസ്റ്റിക് നൂലുപോലും ഉപയോഗിക്കരുതെന്ന് ജില്ലാക്കളക്ടര്‍