Webdunia - Bharat's app for daily news and videos

Install App

150 പേര്‍ക്ക് നടുവില്‍ അര്‍ജുന്‍ എങ്ങനെ ശ്രുതിയെ പീഡിപ്പിക്കും? - മീടൂ വിവാദത്തില്‍ ‘ഡാഡി ഗിരിജ’ ചോദിക്കുന്നു!

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (16:44 IST)
നടന്‍ അര്‍ജുന്‍ അടുത്തിടെ മീടൂ വിവാദത്തില്‍ പെടുകയും അത് കോളിവുഡില്‍ വലിയ കോളിളക്കമുണ്ടാക്കുകയും ചെയ്തിട്ട് അധികം ദിവസമായിട്ടില്ല. സംഗതി പൊലീസ് കേസായി. അര്‍ജുന്‍ അറസ്റ്റിലാകുമെന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു.
 
ശ്രുതി ഹരിഹരന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അര്‍ജുന്‍ നിഷേധിച്ചു. വിവാദത്തില്‍ അര്‍ജുനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവന്നു.
 
പുലിമുരുകനിലെ ‘ഡാഡി ഗിരിജ’യിലൂടെ മലയാളത്തിലും പ്രിയങ്കരനായി മാറിയ തെലുങ്ക് താരം ജഗപതി ബാബു അര്‍ജുനെ പിന്തുണച്ച് രംഗത്തെത്തിയതാണ് ഒടുവിലത്തെ വാര്‍ത്ത. “ഞാന്‍ അര്‍ജുനെ പിന്തുണയ്ക്കുന്നത് അദ്ദേഹം എന്‍റെ സുഹൃത്തായതുകൊണ്ടല്ല. എങ്ങനെയാണ് 150 പേര്‍ക്ക് നടുവില്‍ വച്ച് അര്‍ജുന്‍ ആ കുട്ടിയെ ഉപദ്രവിക്കുന്നത് എന്നതാണ് എന്‍റെ ചോദ്യം” - ജഗപതി ബാബു വ്യക്തമാക്കി.
 
യഥാര്‍ത്ഥത്തിലുള്ള മീടൂ മൂവ്‌മെന്‍റിനെ തകര്‍ക്കുകയാണ് ഇത്തരം ആരോപണങ്ങളിലൂടെ ചിലര്‍ നടത്തുന്നതെന്നും ജഗപതി ബാബു ആരോപിച്ചു. സ്വാര്‍ത്ഥരായ ചിലര്‍ ഈ മൂവ്‌മെന്‍റിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് വിശാലും പ്രതികരിച്ചിരുന്നു.
 
എന്നാല്‍ അര്‍ജുനെ വിമര്‍ശിച്ച് പ്രകാശ് രാജ് അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments