Webdunia - Bharat's app for daily news and videos

Install App

ചാരക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്നറിഞ്ഞിരുന്നെങ്കില്‍ വരവ് തടയുമായിരുന്നു: മന്ത്രി മുഹമ്മദ് റിയാസ്

പാകിസ്ഥാനുവേണ്ടിയുള്ള ചാരവൃത്തിക്ക് പിടിയിലായ വ്‌ളോഗര്‍ ജ്യോതി മഹോത്ര കേരളത്തില്‍ വന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ജൂലൈ 2025 (14:11 IST)
ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്നറിഞ്ഞിരുന്നെങ്കില്‍ വരവ് തടയുമായിരുന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാകിസ്ഥാനുവേണ്ടിയുള്ള ചാരവൃത്തിക്ക് പിടിയിലായ വ്‌ളോഗര്‍ ജ്യോതി മഹോത്ര കേരളത്തില്‍ വന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്‍ഫ്‌ലുവന്‍സര്‍മാരെ കൊണ്ടുവരുന്നത് എംബാനല്‍ഡ് ഏജന്‍സികളാണെന്നും അതില്‍ മന്ത്രി മന്ത്രിക്ക് പങ്കില്ലെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 
 
ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കില്‍ അവരുടെ വരവ് തടയുമായിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ബോധപൂര്‍വ്വം വിവാദം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോടാണ് മന്ത്രി പ്രതികരണം നടത്തിയത്. ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വന്നത് ജനുവരിയിലാണ്. പിന്നീടാണ് അവരെ അറസ്റ്റ് ചെയ്തത്. ബ്ലോഗന്മാര്‍ ഭാവിയില്‍ എന്താകുമെന്ന് മുന്‍കൂട്ടി അറിയാന്‍ സാധിക്കില്ലല്ലോ എന്നും മന്ത്രി ചോദിച്ചു.
 
കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം പ്രൊമോഷന്‍ കാമ്പെയ്‌നിന്റെ ഭാഗമായിരുന്നു  33 കാരിയായ വ്ലോഗര്‍ ജ്യോതി മല്‍ഹോത്രഎത്തിയത്. മല്‍ഹോത്രയുടെ സന്ദര്‍ശന വേളയില്‍ അവരുടെ യാത്ര, താമസം, യാത്രാ ചെലവുകള്‍ ടൂറിസം വകുപ്പ് പൂര്‍ണ്ണമായും വഹിച്ചുവെന്ന് RTI സ്ഥിരീകരിക്കുന്നു. 
 
ഔദ്യോഗിക രേഖകള്‍ പ്രകാരം, 2024 നും 2025 നും ഇടയില്‍ സര്‍ക്കാരിന്റെ ഇന്‍ഫ്ലുവന്‍സര്‍ സഹകരണ സംരംഭത്തിന്റെ ഭാഗമായി ജ്യോതി മല്‍ഹോത്ര കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. 2024 ജനുവരി മുതല്‍ 2025 മെയ് വരെ സജീവമായ മറ്റ് നിരവധി ഡിജിറ്റല്‍ ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കൊപ്പം അവരുടെ പങ്കാളിത്തവും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സോഷ്യല്‍ മീഡിയ സ്വാധീനമുള്ളവരെ ലക്ഷ്യം വച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു ചാരസംഘത്തിനെതിരെ നടത്തിയ ഏകോപിത നടപടിയുടെ ഭാഗമായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ അറസ്റ്റിലായ 12 പേരില്‍ ഒരാളാണ് മല്‍ഹോത്ര. 
 
'ട്രാവല്‍ വിത്ത് ജോ' എന്ന അവരുടെ യൂട്യൂബ് ചാനലില്‍ 487 വീഡിയോകള്‍ ഉണ്ട്, അവയില്‍ പലതും പാകിസ്ഥാന്‍, ബംഗ്ലാദേശ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ്. അവരുടെ മുന്‍ വൈറല്‍ വീഡിയോകളില്‍ ഒന്നില്‍ അവര്‍ കേരള സാരി ധരിച്ച് കണ്ണൂരില്‍ ഒരു തെയ്യം പ്രദര്‍ശനത്തില്‍ പങ്കെടുത്തിരുന്നതായും മനസ്സിലാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചേലാകർമ്മത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം, അന്വേഷണം തുടർന്ന് പോലീസും ആരോഗ്യവകുപ്പും

ഇന്നത്തേത് സൂചന മാത്രം, ഒരാഴ്ചക്കകം പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിത കാല ബസ് സമരം

ചേര്‍ത്തുനിര്‍ത്തുമെന്നത് സര്‍ക്കാര്‍ ഉറപ്പ്; ബിന്ദുവിന്റെ വീടുപണി പൂര്‍ത്തിയാക്കാനുള്ള കരാര്‍ കൈമാറി മന്ത്രി

V.S.Achuthanandan Health Condition: വി.എസ് അച്യുതാനന്ദന്റെ നില മോശമാകുന്നു; കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് ചേരും

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി; ദിവസ വാടക 20000 രൂപവരെ

അടുത്ത ലേഖനം
Show comments