പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായി അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്
പാകിസ്ഥാനില്‍ നിന്ന് വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ചാറ്റില്‍ ജ്യോതിയും മല്‍ഹോത്ര പറയുന്നു.
പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായി അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്. ഐഎസ് ഐ ഉദ്യോഗസ്ഥനായ അലി ഹസനുമായാണ് ജ്യോതി ചാറ്റുചെയ്തത്. പാകിസ്ഥാനില്‍ നിന്ന് വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ചാറ്റില്‍ ജ്യോതിയും മല്‍ഹോത്ര പറയുന്നു. രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിനായി കോഡ് ഭാഷയാണ് ജ്യോതിയും അലി ഹസ്സനും ഉപയോഗിച്ചിരുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള വിവരം ജ്യോതി പാകിസ്ഥാന് നല്‍കിയിട്ടുണ്ട്. ജ്യോതി നീ എപ്പോഴും സന്തോഷവതി ആയിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, നീ പുഞ്ചിരിച്ചു കൊണ്ടിരിക്കട്ടെ, ജീവിതത്തില്‍ നിരാശകള്‍ നേരിടേണ്ടി വരില്ല- എന്നും ജ്യോതിക്ക് അലിഹസന്‍ ഹിന്ദിയില്‍ അയച്ച മെസ്സേജില്‍ പറയുന്നു. ബംഗ്ലാദേശ് സന്ദര്‍ശിക്കാന്‍ ജ്യോതി പദ്ധതി ഇട്ടിരുന്നതായുള്ള രേഖകള്‍ അന്വേഷണസംഘം കണ്ടെത്തി.
ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ജ്യോതി പാക്കിസ്ഥാന്‍ ഹൈ കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഡാനിഷിന് അയച്ച മെസ്സേജുകള്‍ ജ്യോതി ഡിലീറ്റ് ചെയ്തിട്ടുണ്ട് ഉണ്ട്.