ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാശംസകള്‍; പ്രതിഷേധവുമായി ചൈന
പിറന്നാള്‍ ആഘോഷത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്നതിലും പ്രധാനമന്ത്രി ആശംസ അറിയിച്ചതിലും ചൈന പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ജന്മദിനാശംസകള്‍ നേര്‍ന്നു. നവതി ആഘോഷിക്കുകയാണ് ദലൈലാമ. പിറന്നാള്‍ ആഘോഷത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്നതിലും പ്രധാനമന്ത്രി ആശംസ അറിയിച്ചതിലും ചൈന പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തങ്ങളുടെ നിലപാടിനെ ഇന്ത്യ മാനിക്കണമെന്നും ദലൈലാമയുടെ വിഘടന വാദ നിലപാടുകള്‍ തിരിച്ചറിയണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. കൂടാതെ ഇന്ത്യ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും വിവേകത്തോടെ സംസാരിക്കണമെന്നും വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു.
ചൈന ടിബറ്റ് പിടിച്ചടക്കിയപ്പോള്‍ 1959 ഇന്ത്യയില്‍ അഭയം തേടിയതാണ് ഇപ്പോഴത്തെ ദലൈലാമ. പിന്നാലെ ആയിരക്കണക്കിന് അനുയായികളും ഇന്ത്യയിലെത്തി.