Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യാ വിരുദ്ധ ഉള്ളടക്കം, 7 ഇന്ത്യൻ യൂട്യൂബ് ചാനലുകൾ നിരോധിച്ചു

ഇന്ത്യാ വിരുദ്ധ ഉള്ളടക്കം, 7 ഇന്ത്യൻ യൂട്യൂബ് ചാനലുകൾ നിരോധിച്ചു
, വ്യാഴം, 18 ഓഗസ്റ്റ് 2022 (13:58 IST)
ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 8 യൂട്യൂബ് ചാനലുകൾ കേന്ദ്രം നിരോധിച്ചു. ഒരു പാക്ക് ചാനലും 7 ഇന്ത്യൻ ചാനലുകളുമാണ് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിരോധിച്ചത്. 2021ലെ ഐടി നിയമങ്ങൾ പ്രകാരമാണ് നടപടി.
 
8 യൂട്യൂബ് അധിഷ്ടിത വാർത്താചാനലുകൾ,ഒരു ഫേസ്ബുക്ക് അക്കൗണ്ട്, 2 ഫേസ്ബുക്ക് പോസ്റ്റുകൾ എന്നിവയാണ് നിരോധിച്ചത്.ഇവയ്ക്ക് 114 കോടിയിലധികം വ്യൂവേഴ്സും, 85 ലക്ഷത്തി 73 ആയിരം സബ്സ്ക്രൈബേഴ്സും ഉണ്ടായിരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ലോക്തന്ത്ര ടിവി,യു&വി ടിവി,എ എം രാജ്വി,ഗൗരവ് പവൻ മിറ്റ്ലാഞ്ചൽ,സി ടോപ്പ്5 ടിഎച്ച്,സർക്കാർ അപ്‌ഡേറ്റുകൾ, സബ് കുച്ച് ദേഖോ, പാകിസ്ഥാൻ ചാനലായ ന്യൂസ് കി ദുനിയ എന്നിവയാണ് നിരോധിച്ച ചാനലുകൾ. 
 
2021 ഡിസംബർ മുതൽ ഇതുവരെയായി 102 യൂട്യൂബ് ചാനലുകളാണ് സർക്കാർ നിരോധിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളുടെ സൗജന്യ യാത്ര നിര്‍ത്തലാക്കിയെന്ന പ്രചരണം വ്യാജമെന്ന് ഇന്ത്യന്‍ റെയില്‍വേ