Select Your Language

Notifications

webdunia
webdunia
webdunia
webdunia

19 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; അച്ഛനും ബന്ധുക്കളും അറസ്‌റ്റില്‍ - ഒരാള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി

rape case
ഹരിപ്പാട് , വെള്ളി, 28 ജൂണ്‍ 2019 (14:24 IST)
19കാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അറസ്‌റ്റില്‍.
മാതൃസഹോദരിമാരുടെ മൂന്നുമക്കളാണ് യുവതിയെ വര്‍ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചത്. മാതൃസഹോദരിയുടെ ഭര്‍ത്താവിനെ തൃക്കുന്നപ്പുഴ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.

വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം 15ന് യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടത്തെ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്നറിയുന്നത്. ഡോക്‍ടര്‍മാരാണ് വിവരം പൊലീസിനെ അറിയിക്കുന്നത്. അന്നു തന്നെ മാതൃസഹോദരിയുടെ ഭര്‍ത്താവ് അറസ്‌റ്റിലായി.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ പീഡനവിവരം പുറത്തുവന്നത്. സ്വന്തം അച്ഛന്റെ പീഡനം സഹിക്കാനാകാതെ വന്നതോടെയാണ് അമ്മ പെണ്‍കുട്ടിയേയും കൂട്ടി മാതൃസഹോദരിയുടെ വീട്ടില്‍ നിര്‍ത്തിയത്. ഇവിടെവച്ച് മാതൃസഹോദരിയുടെ ഭര്‍ത്താവ് പലതവണ പീഡിപ്പിച്ചു.

ഇതിനിടെ പെണ്‍കുട്ടിയുടെ മാതൃസഹോദരിമാരുടെ മക്കളും പീഡിച്ചു. ഇതിലൊരാള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇയാളെ ജുവനൈല്‍ ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കും. മറ്റുള്ളവരെ കോടതി റിമാന്‍ഡ് ചെയ്തു. മാതൃസഹോദരിയുടെ ഭര്‍ത്താവിന്റെ പീഡനം മൂലമാണ് യുവതി ഗര്‍ഭിണിയായതെന്നും പൊലീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹതാരത്തിൽനിന്നും വെടിയേറ്റ് വീണ് സണ്ണി ലിയോൺ, സെറ്റിനെ മുഴുവൻ ഞെട്ടിച്ച താരത്തിന്റെ തമാശ ഇങ്ങനെ, വീഡിയോ !