Select Your Language

Notifications

webdunia
webdunia
webdunia
webdunia

അരിക്കൊമ്പനെ തമിഴ്‌നാട് മയക്കുവെടി വെച്ചു; വെള്ളിമല വനമേഖലയിലേക്ക് മാറ്റും

വെള്ളിമല വനമേഖലയിലേക്കാണ് ആനയെ മാറ്റുന്നത്

Mission Arikomban Tamil Nadu Forest
, തിങ്കള്‍, 5 ജൂണ്‍ 2023 (08:27 IST)
ജനവാസമേഖലയില്‍ ഇറങ്ങി പരിഭ്രാന്തി പരത്തിയ കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട് മയക്കുവെടി വെച്ചു. രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് തമിഴ്‌നാട് വനംവകുപ്പ് ആനയെ മയക്കുവെടി വെച്ചത്. ആന കാടിറങ്ങിയ നേരം നോക്കി ദൗത്യം നടപ്പിലാക്കുകയായിരുന്നു. അരിക്കൊമ്പന്‍ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് സജ്ജമായിരുന്നു. 
 
വെള്ളിമല വനമേഖലയിലേക്കാണ് ആനയെ മാറ്റുന്നത്. അരിക്കൊമ്പന്റെ കാലുകള്‍ ബന്ധിച്ച് എലഫന്റ് ആംബുലന്‍സില്‍ കയറ്റി വെള്ളിമല വനത്തിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. മയക്കുവെടിയേറ്റ അരിക്കൊമ്പന്‍ പാതിമയക്കം വിട്ട നിലയിലാണ് ഇപ്പോള്‍. വാഹനത്തില്‍ വെച്ച് ആനയ്ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും. ആരോഗ്യപരിശോധനയ്ക്ക് ശേഷമായിരിക്കും ആനയെ വനത്തിനുള്ളിലേക്ക് കയറ്റി വിടുക. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഐ ക്യാമറ ഇന്നു മുതല്‍ പിഴ ഈടാക്കും; പരാതിയുണ്ടെങ്കില്‍ നല്‍കേണ്ടത് ഇവിടെ