Webdunia - Bharat's app for daily news and videos

Install App

ഹോട്ടലിൽ വിളിച്ചുവരുത്തി ബലാത്സംഗം,അരുണാചൽ പ്രദേശിലെ ബിജെപി എംഎൽഎക്കെതിരെ യുവതി

അഭിരാം മനോഹർ
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (17:58 IST)
ദില്ലി: അരുണാചൽ പ്രദേശിലെ ബി ജെ പി എം എൽ എയായ ഗൊരുക്ക്  പൊര്‍ഡുങ്നെതിരെ പീഡനാരോപണം. ഔദ്യോഗിക കൂടിക്കാഴ്ചക്കാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എൽ എൽ എ പീഡിപ്പിച്ചുവെന്നാണ് മെഡിക്കൽ ഓഫിസർ കൂടിയായ യുവതി പറയുന്നത്.
 
ഒക്ടോബർ 12നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു ഔദ്യോഗിക കൂടികാഴ്ചക്കെന്ന പേരിൽ ഇറ്റാനഗറിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി എം എൽ എ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസിന് പരാതി നൽകിയെങ്കിലും പോലീസ് കേസ് അട്ടിമറിച്ചെന്നും യുവതി ആരോപിക്കുന്നു. അരുണാചലിൽ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഡൽഹിയിൽ വന്ന് മാധ്യമപ്രവർത്തകരോട് വന്ന് കാര്യങ്ങൾ വിശദമാക്കുന്നതെന്നും യുവതി പറഞ്ഞു. 
 
പീഡനം നടന്നതിന്റെ പിറ്റേദിവസം തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും എഫ് ഐ ആറിൽ നിസാരമായ വകുപ്പുകൾ ചുമത്തി എം എൽ എയെ പോലീസ് ജാമ്യത്തിൽ വിടുകയായിരുന്നു. സി സി ടി വി ദ്രുഷ്യങ്ങൾ അടക്കമുള്ള തെളിവുകൾ പോലീസ് നശിപ്പിച്ചുവെന്നും തന്റെ വാദം രേഖപ്പെടുത്താൻ പോലും പോലീസ് തയ്യാറായില്ലെന്നും യുവതി പറയുന്നു.
 
അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെയും കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്റെയും അടുത്തയാളാണ് എംഎൽഎ ഗോരുക് പൊര്‍ഡുങ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനും ഇന്ത്യയും ഒപ്പുവച്ചത് 13 സുപ്രധാന കരാറുകളില്‍; പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര തിരിച്ചു

രോഗികളെ പരിശോധിക്കുന്നതിനിടെ യുവ കാര്‍ഡിയാക് സര്‍ജന്‍ കുഴഞ്ഞുവീണു മരിച്ചു; നീണ്ട ജോലി സമയത്തെ പഴിചാരി ഡോക്ടര്‍മാര്‍

കെഎസ്ആര്‍ടിസി ഓണം സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് തുടങ്ങി, ആപ്പ് വഴി ബുക്ക് ചെയ്യാം

അമേരിക്കയുടെ വിലകളഞ്ഞു: ഇന്ത്യക്കെതിരെ ട്രംപ് കനത്ത താരിഫ് ചുമത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

അമേരിക്കയില്‍ വടിവാളുമായി റോഡില്‍ ഇറങ്ങി ഭീഷണി; സിഖ് വംശജനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments