Mockdrill: രാജസ്ഥാനും കശ്മീരും അടക്കം പാക് അതിർത്തിയോട് ചേർന്ന് കിടക്കുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ മോക്ഡ്രിൽ

അഭിറാം മനോഹർ
ബുധന്‍, 28 മെയ് 2025 (16:29 IST)
ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞ് ആഴ്ചകള്‍ക്കപ്പുറം പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യ. രാജസ്ഥാന്‍,പഞ്ചാബ്, ജമ്മു-കാശ്മീര്‍ എന്നിവിടങ്ങളിലാണ് സിവില്‍ ഡിഫന്‍സ് പരിശീലനങ്ങള്‍ ആരംഭിക്കുന്നത്. മെയ് 30 മുതല്‍ വ്യാപകമായ രീതിയില്‍ ഈ സംസ്ഥാനങ്ങളില്‍ മോക്ഡ്രില്‍ നടത്തും. ഇതിനൊപ്പം ഹരിയാന സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഷീല്‍ഡ് പദ്ധതിയും നാത്തുന്നുണ്ട്.ഹരിയാണയുടെ അടിയന്തരപ്രതിസന്ധി പ്രതികരണ ശേഷികള്‍ മെച്ചപ്പെടുത്താനും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കാനുമായാണ് ഓപ്പറേഷന്‍ ഷീല്‍ഡ് സംഘടിപ്പിക്കുന്നത്.
 
ഇതിന് പുറമെ ഹരിയാനയിലെ പ്രധാന ഭാഗങ്ങളില്‍ രാത്രി 8 മണിക്ക് 15 മിനിറ്റ് നേരം നിയന്ത്രിത ബ്ലാക്കൗട്ട് നടത്താനും നിര്‍ദേശമുണ്ട്. പാകിസ്ഥാനുമായി യുദ്ധസാദ്ധ്യത വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യ നടത്തിയ ''ഓപ്പറേഷന്‍ സിന്ദൂര്‍' അവസാനിച്ചതിന് ശേഷവും പരിശീലനങ്ങള്‍ തുടരാനാണ് കേന്ദ്ര തീരുമാനം. അതിര്‍ത്തിയിലെ സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ ബോധവത്കരണവും യുദ്ധസമാനമായ സാഹചര്യത്തെ നേരിടാന്‍ തയ്യാറാക്കുന്നതിന്റെയും ഭാഗമായി എയര്‍ റെയ്ഡ് സൈറണ്‍ പരീക്ഷണങ്ങളും, ഒഴിപ്പിക്കല്‍ നടപടികളുമടക്കമുള്ളവയാണ് നടക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ പദ്ധതികളില്‍ സിവില്‍ ഡിഫന്‍സ് സംവിധാനം പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ ഇത്തരം വ്യാപക പരിശീലനങ്ങള്‍ അത്യന്തം ആവശ്യമാണ്. ഭാവിയില്‍ ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
 
അതേസമയം ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം പരിശീലനത്തിന്റെ ഭാഗമായതിനാല്‍ സാധാരണ ജനങ്ങളെ പ്രകൃതിദുര്‍ന്തമടക്കമുള്ള സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമാക്കാനും ഇത്തരം സിവില്‍ ഡിവന്‍സ് ക്യാമ്പുകള്‍ കൊണ്ട് സാധിക്കുമെന്നും ഭരണകൂടം കരുതുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

പൈലറ്റുമാര്‍ക്ക് താടി വയ്ക്കാന്‍ അനുവാദമില്ല; കാരണം അറിയാമോ

യൂത്ത് കോണ്‍ഗ്രസുകാരെ തല്ലു കൊള്ളാനും സമരം ചെയ്യാനും മാത്രം മതി; കൊച്ചി കോര്‍പറേഷനിലും പൊട്ടിത്തെറി

അടുത്ത ലേഖനം
Show comments