Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഗോളതലത്തിൽ ചിന്തിക്കുന്ന ബഹുമുഖ പ്രതിഭ: മോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുൺ മിശ്ര

ആഗോളതലത്തിൽ ചിന്തിക്കുന്ന ബഹുമുഖ പ്രതിഭ: മോദിയെ പ്രശംസിച്ച് ജസ്റ്റിസ് അരുൺ മിശ്ര

അഭിറാം മനോഹർ

, ശനി, 22 ഫെബ്രുവരി 2020 (16:31 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസകൊണ്ട് മൂടി സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്ര. രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ ദീർഘദർശിയും ബഹുമുഖ പ്രതിഭയുമാണ് മോദിയെന്നും ജസ്റ്റിസ് അരുൺ മിശ്ര കൂട്ടിച്ചേർത്തു.
സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട ദ്വിദിന അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് 2020ന്റെ ഉദ്ഘാടനച്ചടങ്ങിൽ നന്ദിപ്രസംഗം നടത്തുകയായിരുന്നു അരുൺ മിശ്ര. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.വിജയകരമായി ഈ ജനാധിപത്യം മുന്നോട്ട് പോകുന്നതിൽ മറ്റുഌഅവർക്ക് അത്ഭുതമുണ്ടെന്നും നരേന്ദ്ര മോദിയുടെ കീഴിൽ, രാജ്യാന്തര സമൂഹത്തിൽ ഉത്തരവാദിത്തവും സൗഹാർദവുമുള്ള അംഗമാണ് ഇന്ത്യയെന്നും അരുൺ മിശ്ര പറഞ്ഞു.
 
പ്രധാനമന്ത്രിയെ കൂടാതെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് എല്‍. നാഗേശ്വര റാവു, അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാൽ,വിവിധ ഹൈക്കോടതി ജഡ്‌ജിമാർ,24 രാജ്യങ്ങളിൽ നിന്നുള്ള ജഡ്ജിമാർ,അഭിഭാഷകർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. നിലവിൽ സുപ്രീംകോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയിൽ മൂന്നാമതാണ് അരുൺ മിശ്ര.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തർപ്രദേശിലെ സ്വർണ നിക്ഷേപം: മൂല്യം 12 ലക്ഷം കോടിയോളം, ഉടൻ ഖനനം ആരംഭിക്കും !