Select Your Language

Notifications

webdunia
webdunia
webdunia
webdunia

നികുതി കുറയ്ക്കാൻ ചില സംസ്ഥാനങ്ങൾ തയ്യാറാകുന്നില്ല, ഇന്ധനവിലയിൽ കേരളത്തെ വിമർശിച്ച് പ്രധാനമന്ത്രി

നികുതി കുറയ്ക്കാൻ ചില സംസ്ഥാനങ്ങൾ തയ്യാറാകുന്നില്ല, ഇന്ധനവിലയിൽ കേരളത്തെ വിമർശിച്ച് പ്രധാനമന്ത്രി
, ബുധന്‍, 27 ഏപ്രില്‍ 2022 (16:48 IST)
കേരളമടക്കമു‌ള്ള ചില സംസ്ഥാനങ്ങൾ ഇന്ധനനികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സംസ്ഥാനങ്ങൾ നികുതി കുറച്ചിരുന്നെങ്കിൽ അതിന്റെ ഫലം ജനങ്ങൾക്ക് ലഭിച്ചേനെയെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരെ വിളിച്ചുചേർത്ത് കൊണ്ട് കൊവിഡ് അവലോകനയോ‌ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കേന്ദ്രസർക്കാർ നവംബറിൽ ഇന്ധനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി കുറച്ചിരുന്നെങ്കിലും മഹാരാഷ്ട്ര,കേരളം,തമിഴ്‌നാട്,പശ്ചിമബംഗാൾ,തെലങ്കാന,ആന്ധ്ര,ജാർഖൺF തുടങ്ങിയ സംസ്ഥാനങ്ങൾ വാറ്റ് കുറയ്ക്കാൻ തയ്യാറായിരുന്നില്ല.  കേന്ദ്രത്തിന്റെ നികുതി വരുമാനത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ടെന്നും രാജ്യതാൽപ്പര്യം മുൻനിർത്തി നികുതി കുറയ്ക്കാൻ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
അതേസമയം വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്നതിനാൽ ജനങ്ങൾ കൊവിഡിനെതിരെ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് അവസാനിച്ചില്ല: രാജ്യത്ത് ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി