Publish Date: Wed, 27 Apr 2022 (16:43 IST)
Updated Date: Wed, 27 Apr 2022 (16:45 IST)
കോവിഡ് അവസാനിച്ചില്ലെന്നും രാജ്യത്ത് ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. ആശുപത്രികളുടെ സുരക്ഷ ഓഡിറ്റ് നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. കൊവിഡ് വ്യാപനം കൂടുന്ന അവസരത്തില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ച് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് യോഗത്തില്‍ പങ്കെടുത്തു.