Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂണ്‍ എട്ട് രാത്രി എട്ടിന് മോദി സത്യപ്രതിജ്ഞ ചെയ്യും, ഇതിനുമുന്‍പും നിരവധി എട്ടുകള്‍ വന്നിട്ടുണ്ട്! എട്ടിന്റെ പ്രത്യേകത എന്താണെന്നറിയാമോ

Modi, Prime Minister

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 6 ജൂണ്‍ 2024 (12:16 IST)
നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പോകുകയാണ്. ജൂണ്‍ എട്ട് ശനിയാഴ്ച രാത്രി എട്ടിനായിരിക്കും നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. മോദി നയിക്കുന്ന വലിയ ചടങ്ങുകള്‍ക്ക് എട്ട് എന്ന സംഖ്യ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. ജൂണ്‍ എട്ടിന് ചില പ്രത്യേകതകള്‍ ഉണ്ടെന്നാണ് സംഖ്യാ ശാത്രജ്ഞന്‍ രാഹുല്‍ സിങ് പറയുന്നത്. സംഖ്യാ ശാസ്ത്രത്തില്‍ എട്ട് എന്ന സംഖ്യ ശനി ഗ്രഹത്തെ സൂചിപ്പിക്കുന്നു. കൂടാതെ എട്ട് നീതിയുടെ പ്രതീകവുമാണ്. കൂടാതെ എട്ടാം നമ്പര്‍ രാജയോഗത്തിന്റെ പ്രതീകമാണെന്നും രാഹുല്‍ സിങ് പറയുന്നു.
 
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നായ നോട്ട് നിരോധനം നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്കായിരുന്നു പ്രഖ്യാപിച്ചത്. 2015 സെപ്റ്റംബര്‍ 26നാണ് ഡിജിറ്റല്‍ ഇന്ത്യ നടപ്പാക്കാന്‍ ആരംഭിച്ചത്. ഇതില്‍ 2+6=8, 2+0+1+5=8 ആണ്. മോദി ജനിച്ചത് സെപ്റ്റംബര്‍ 17നാണ്. ഒന്നും ഏഴും കൂട്ടിയാല്‍ എട്ടാണല്ലോ. 2024ലും മോദിക്ക് രാശിയാണ്. കൂട്ടിനോക്കിയാല്‍ അറിയാം!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Suresh Gopi: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ വിവാദം; കാര്‍ ഡ്രൈവറെ അടിച്ച് സുരേഷ് ഗോപി (വീഡിയോ)