തമിഴ്‌നാട്ടില്‍ പൊങ്കലിനോട് അനുബന്ധിച്ച് നടക്കുന്ന ജല്ലിക്കെട്ട് കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ജനുവരിയിലാണ് വി വി ഐ പികളുടെ സന്ദര്‍ശനം ജല്ലിക്കെട്ടിനോട് അനുബന്ധിച്ച് ഉണ്ടാകുന്നത്.
മധുരയിലെ അളങ്കനല്ലൂരില്‍ നടക്കുന്ന ജല്ലിക്കെട്ട് കാണാനാണ് മോദിയും പുടിനും എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരാണ് ഇവിടത്തെ ജല്ലിക്കെട്ടിന് നേതൃത്വം നല്‍കുന്നത്.
ജനുവരി മുതല്‍ മൂന്നുമാസമാണ് തമിഴ്നാടിന്‍റെ പല ഭാഗങ്ങളിലായി ജല്ലിക്കെട്ട് അരങ്ങേറുന്നത്. 2014ല്‍ സുപ്രീംകോടതി ജല്ലിക്കെട്ട് നിരോധിച്ചിരുന്നു. ഇതിനാല്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ ജല്ലിക്കെട്ട് നടത്താന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ 2017ല്‍ ചെന്നൈയില്‍ മറീന കേന്ദ്രമാക്കി നടന്ന വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ ജല്ലിക്കെട്ടിന് അനുമതി നല്‍കി ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.