Select Your Language

Notifications

webdunia
webdunia
webdunia
webdunia

Modi 3.0: ഇത്തവണത്തേത് ഏറ്റവും കുറവ് സ്ത്രീ പ്രാതിനിധ്യം ഉള്ള മന്ത്രിസഭ

NDA, Nitish kumar, Chandrababu naidu

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 10 ജൂണ്‍ 2024 (20:03 IST)
മോദി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിലെ മന്ത്രിസഭ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇത്തവണം ഏഴുവനിതാ മന്ത്രിമാരാണ് ഉള്ളത്. ഇത് കുറഞ്ഞ കണക്കാണ്. ആദ്യത്തെ മന്ത്രിസഭയില്‍ ഒന്‍പതുപേരും രണ്ടാമത്തേതില്‍ 11 പേരും ഉണ്ടായിരുന്നു. അതേസമയം ഇത്തവണ യുവാക്കള്‍ കൂടുതലാണ്. മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം 58.72 ആണ്. ഇത് കുറഞ്ഞ പ്രായ നിരക്കാണ്. ഒന്നാം മോദി സര്‍ക്കാരിലെ അംഗങ്ങളുടെ ശരാശരി പ്രായം 62വയസും രണ്ടാമത്തേതില്‍ 61വയസുമായിരുന്നു. മന്ത്രിസഭയിലെ പ്രായം കൂടിയ മന്ത്രി ജിതന്‍ റാം മാഞ്ചിയാണ്. ഇദ്ദേഹത്തിന്റെ പ്രായ 79 ആണ്. 
 
ഏറ്റവും പ്രായക്കുറവുള്ള അംഗം റാം മോഹന്‍ നായിഡു ആണ്. ഇദ്ദേഹത്തിന് 36 ആണ് പ്രായം. 30നും 40നും ഇടയില്‍ പ്രായമുള്ള രണ്ടുമന്ത്രിമാരാണ് ഉള്ളത്. 60നും 70നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതല്‍ പേരും. ഇത്തരത്തില്‍ 24പേരാണ് ഉള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Narendra Modi Government : മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെ?