Select Your Language

Notifications

webdunia
webdunia
webdunia
webdunia

1200 കോടി രൂപയും യുവമോർച്ച അദ്ധ്യക്ഷ പദവിയും ബിജെപി വാഗ്ദാനം ചെയ്തു: വെളിപ്പെടുത്തലുമായി ഹാർദിക് പട്ടേൽ

നാഷണൽ ഹെറാൾഡ് പത്രത്തോടായിരുന്നു ഹാർദിക്കിന്റെ വെളിപ്പെടുത്തൽ.

National Herald
, ചൊവ്വ, 12 മാര്‍ച്ച് 2019 (16:52 IST)
2016ൽ ബിജെപി തനിക്ക് 1200 കോടിരൂപയും യുവമോർച്ച അദ്ധ്യക്ഷ സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നതായി ഹാർദിക് പട്ടേലിന്റെ വെളിപ്പെടുത്തൽ. നാഷണൽ ഹെറാൾഡ് പത്രത്തോടായിരുന്നു ഹാർദിക്കിന്റെ വെളിപ്പെടുത്തൽ. സൂറത്ത് ജില്ലാ ജയിലിൽ കിടന്ന സമയത്ത് ഗുജറാത്തിൽ നരേന്ദ്രമോഡിയുടെ ചീഫ് സെക്രട്ടറിയായിരുന്ന കെ കൈലാശ് നാഥാണ് ജയിലിൽ വന്ന് കണ്ട് വാഗ്ദാനം നൽകിയതെന്ന് ഹാർദിക് പട്ടേൽ വെളിപ്പെടുത്തി.
 
കൈലാശ് നാഥൻ തന്നെ സന്ദർശിച്ചിനു തെളിവ് വേണമെങ്കിൽ ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ മതിയെന്നും ഹാർദിക്ക് പട്ടേൽ വ്യക്തമാക്കി. എന്നാൽ ഈ വാർത്തയോട് ഇതുവരെയും കൈലാഷ് നാഥ് പ്രതികരിച്ചിട്ടില്ല. 
 
മോദിയുടെ വിശ്വസ്ഥന്മാരിലോരാളാണ് കൈലാശ് നാഥ്. 2013ല്‍ ഗുജറാത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം വിരമിച്ചപ്പോള്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പ്രത്യേക പോസ്റ്റ് ഉണ്ടാക്കി കൈലാശ് നാഥിനെ സര്‍ക്കാരില്‍ നിലനിര്‍ത്തുകയാണ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം ഐ A2 ഇപ്പോൾ വലിയ വിലക്കുറവിൽ സ്വന്തമാക്കാം !