Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്ത് കുട്ടികളെ ഉണ്ടാക്കി വളര്‍ത്തിയിട്ട് ഹിന്ദുക്കളെ ഉത്തേജിപ്പിക്കാമെന്ന് ഭാഗവതിനോട് കെജ്‌രിവാള്‍

ഹിന്ദുക്കളെ ഉത്തേജിപ്പിക്കും മുമ്പ് താങ്കള്‍ ആദ്യം പത്തു കുട്ടികളെ ഉണ്ടാക്കി വളര്‍ത്തൂ...മോഹന്‍ ഭാഗവതിനോട് കെജ്രിവാള്‍

പത്ത് കുട്ടികളെ ഉണ്ടാക്കി വളര്‍ത്തിയിട്ട് ഹിന്ദുക്കളെ ഉത്തേജിപ്പിക്കാമെന്ന് ഭാഗവതിനോട് കെജ്‌രിവാള്‍
ന്യൂഡല്‍ഹി , തിങ്കള്‍, 22 ഓഗസ്റ്റ് 2016 (18:22 IST)
ഹിന്ദുക്കള്‍ക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 'ഹിന്ദുക്കളെ ഉത്തോജിപ്പിക്കും മുമ്പ് മോഹന്‍ ഭാഗവത് സ്വന്തമായി പത്ത് കുഞ്ഞുങ്ങളെ ഉണ്ടാക്കി നന്നായി വളര്‍ത്തട്ടെ'. വിവാഹം കഴിക്കാതെ ബ്രഹ്മചാരിയായി കഴിയുന്ന ഭാഗവതിനെ പരിഹസിച്ച് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. 
 
കഴിഞ്ഞ ശനിയാഴ്ച ആഗ്രയില്‍ ആര്‍എസ്എസ് ചടങ്ങില്‍ സംസാരിക്കവെയാണ് മോഹന്‍ ഭാഗവത് ഹിന്ദു ജനസംഖ്യ ഉയര്‍ത്തണമെന്ന് ആഹ്വാനം ചെയ്തത്. ഹിന്ദുക്കളുടെ ജനസംഖ്യ ഉയരാന്‍ പാടില്ലെന്ന് ഏത് നിമയത്തിലാണ് ഉള്ളതെന്നും മറ്റു വിഭാഗങ്ങളുടെ ജനസംഖ്യ ഉയരുമ്പോള്‍ ഹിന്ദു ദമ്പതികളെ അതില്‍ നിന്നും തടയുന്നതെന്താണെന്നും ഭാഗവത് ചോദിച്ചിരുന്നു. ഈ പ്രസ്താവനയാണ് വിവാദമായത്. 
 
ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും ശിവസേനയും രംഗത്തെത്തി. ഭാഗവത് കാലഹരണപ്പെട്ട ചിന്താഗതികള്‍ ആധുനിക ലോകത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും പുരോഗമന ഹിന്ദു സമൂഹം അത് അംഗീകരിക്കില്ലെന്നും ശിവസേന മുഖപത്രമായ സാമ്‌ന വിമര്‍ശിച്ചു. മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നത് സാമൂഹ്യ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഹിന്ദുക്കള്‍ കൂടുതല്‍ മക്കളെ പ്രസവിക്കണം എന്ന് പറയുന്നത് അതിനൊരു പരിഹാരമല്ലെന്നും സാമ്‌ന പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരുവുനായകളെ വന്ധ്യംകരിച്ച സംരക്ഷിക്കും; ഭക്ഷണം എത്തിച്ച് നല്‍കേണ്ട ഉത്തരവാദിത്വം മൃഗസ്‌നേഹികള്‍ക്കെന്ന് സര്‍ക്കാര്‍