Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ പോകാതിരുന്നത് എന്തുകൊണ്ട്?

ഖുശ്ബു, കങ്കണാ റണാവത്ത്, ഷെഫാലി ഷാ തുടങ്ങിയ താരങ്ങളും പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു

Mohanlal Ram Temple Ayodhya

രേണുക വേണു

, തിങ്കള്‍, 22 ജനുവരി 2024 (14:00 IST)
അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിട്ടും മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പോകാതിരുന്നത് എന്തുകൊണ്ട്? മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. ഈ സിനിമയുടെ പ്രൊമോഷന്റെ തിരക്കിലാണ് ലാല്‍ ഇപ്പോള്‍. ഇക്കാരണത്താലാണ് പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ അയോധ്യയിലേക്ക് പോകാതിരുന്നത്. 
 
അമിതാഭ് ബച്ചന്‍, രജനികാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷറോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, രാംചരണ്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെന്ന് സംഗീത സംവിധായകന്‍ ശങ്കര്‍ മഹാദേവന്‍ പ്രതികരിച്ചു. 
 
ഖുശ്ബു, കങ്കണാ റണാവത്ത്, ഷെഫാലി ഷാ തുടങ്ങിയ താരങ്ങളും പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുത്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുലാവർഷം പിന്മാറിയതോടെ കേരളത്തിൽ ചൂട് കനക്കുന്നു, താപനില ഇനിയും ഉയരും