Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമപ്രതിഷ്ടാ ദിനമല്ലെ, ഇത്രയെങ്കിലും ചെയ്യാതെയെങ്ങനെ, അയോധ്യയിലെ ഹനുമാൻ ക്ഷേത്രം അടിച്ചുവാരി കങ്കണ: വീഡിയോ

Kangana Ranaut in ayodhya, Ayodhya Ram Temple prathishtha

അഭിറാം മനോഹർ

, തിങ്കള്‍, 22 ജനുവരി 2024 (10:37 IST)
Kangana Ranaut cleaning Hanuman Temple
അയോധ്യ രാമക്ഷേത്ര പ്രതിഷ്ടാ ദിനത്തിന്റെ ഭാഗമായി നിര്‍വധി പ്രമുഖരാണ് ക്ഷേത്രനഗരിയിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 11:51ന് ആരംഭിച്ച് 12:33 വരെയുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് രാമപ്രതിഷ്ടാ ചടങ്ങുകള്‍ നടക്കുന്നത്. ഇപ്പോഴിതാ രാമപ്രതിഷ്ടാ ചടങ്ങിനായി അയോധ്യയിലെത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
അയോധ്യയിലെ ഹനുമാന്‍ ഹര്‍ഹി ക്ഷേത്രം ചൂലുകൊണ്ട് അടിച്ചുവാരുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പ്രതിഷ്ടാദിനത്തിന്റെ ഭാഗമായി രാജ്യത്തെ ക്ഷേത്രങ്ങള്‍ വൃത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് താരം ക്ഷേത്രം വൃത്തിയാക്കിയത്. ആളുകള്‍ക്ക് പ്രചോദനം നല്‍കാനാണ് താന്‍ ഇത് ചെയ്തതെന്ന് താരം പറയുന്നു.
 
ചുവന്ന പട്ട് സാരിയും ആഭരണങ്ങളും അണിഞ്ഞാണ് താരം അയോധ്യയിലെത്തിയത്. ഈ വേഷത്തില്‍ തന്നെ ക്ഷേത്രം വൃത്തിയാക്കുന്ന കങ്കണയാണ് വീഡിയോയില്‍ ഉള്ളത്. സ്വാമി രാംഭദ്രചാര്യയ്‌ക്കൊപ്പം യജ്ഞം നടത്തുന്ന കങ്കണയുടെ ചിത്രവും നേരത്തെ പുറത്തുവന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്തിനാണ് പിന്നില്‍ നില്‍ക്കുന്നത്? ഫോട്ടോ എടുക്കണമെങ്കില്‍ മുന്‍പില്‍ പോയി നില്‍ക്കൂ'; തന്റെ ചിത്രങ്ങള്‍ എടുക്കാന്‍ നിന്നവരോട് അന്ന രാജന്‍ (വീഡിയോ)