Webdunia - Bharat's app for daily news and videos

Install App

നിങ്ങളുടെ കൈയില്‍ കീറിപ്പോയ നോട്ടുകളുണ്ടോ? ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (17:20 IST)
കീറിയ നോട്ടുകള്‍ ഒരിക്കല്‍ പോലും കൈയില്‍ വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പണ്ടുകാലത്താണെങ്കില്‍ ആളുകള്‍ ഇതിന് വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് കീറിയ നോട്ടുകള്‍ വിനിമയം ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരും തന്നെ അത് വാങ്ങാന്‍ തയ്യാറാവുകയില്ല. മൂല്യം കുറഞ്ഞ നോട്ടുകള്‍ ആണെങ്കില്‍ പലരും അതിനു വലിയ പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ മൂല്യം കൂടിയവയാണെങ്കില്‍ അവ എങ്ങനെ വിനിമയം ചെയ്യുമെന്നോര്‍ത്ത് പലരും ടെന്‍ഷനടിക്കാറുണ്ട്. എന്നാല്‍ അവ വളരെ എളുപ്പത്തില്‍ നമുക്ക് മാറി എടുക്കാന്‍ ആകും. അടുത്തുള്ള ഏതെങ്കിലും ആര്‍ബിഐയുടെ കീഴിലുള്ള കൊമേഴ്‌സ്യല്‍ ബാങ്കിലോ ആര്‍ബിഐയുടെ ഓഫീസിലോ കൊടുത്താല്‍ മതിയാകും. 
 
എന്നിരുന്നാലും അതിനു ചില നിബന്ധനകള്‍ ഉണ്ട്. കീറിയ എല്ലാ നോട്ടുകളും ഇത്തരത്തില്‍ മാറിയെടുക്കാനാകില്ല. കീറിയതാണെങ്കിലും ആ നോട്ടിന്റെ സീരിയല്‍ നമ്പര്‍ മുഴുവനായും കാണാന്‍ സാധിച്ചിരിക്കണം. കൂടാതെ നോട്ടിന്റെ ഭൂരിഭാഗവും കീറാത്ത നിലയിലും ആയിരിക്കണം. രണ്ടില്‍ കൂടുതല്‍ കഷ്ണങ്ങളായി കീറിയ നോട്ട് ആണെങ്കിലും നമുക്ക് മാറിയെടുക്കാന്‍ ആവും പക്ഷേ കീറിയ എല്ലാ ഭാഗങ്ങളും ഉണ്ടായിരിക്കണം എന്ന് മാത്രം. 
 
ചെറിയ രീതിയില്‍ തീ പിടിച്ച നോട്ടുകളും മാറിയെടുക്കാനാകും. എഴുതിയ നോട്ടുകളും ഇത്തരത്തില്‍ മാറ്റിയെടുക്കാനാവും. ഇത്തരത്തില്‍ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ബാങ്കില്‍ പ്രത്യേകിച്ച് ഫോമോ മറ്റുകാര്യങ്ങളും ഫില്‍ ചെയ്ത് നല്‍കേണ്ടതില്ല. കഴിവതും നോട്ടുകളില്‍ എഴുതാതെയും സൂക്ഷിച്ചു കൈകാര്യം ചെയ്യുകയും ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

അടുത്ത ലേഖനം
Show comments