Webdunia - Bharat's app for daily news and videos

Install App

മൂന്നാമതും പെൺകുട്ടി; പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

മൂന്നാമതും പെൺകുട്ടി; പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്നു

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (19:16 IST)
മൂന്നാമതും പെൺകുട്ടി ജനിച്ചതോടെ നവജാതശിശുവിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ബീഹാർ സ്വദേശി റീത്താ ദേവി (32)ആണ് പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഞായറാഴ്‌ച നാലുമണിയോടെയാണ് റീത്താ പെൺകുഞ്ഞിനെ പ്രസവിച്ചത്. മൂന്നാമതും പെണ്‍കുട്ടി ഉണ്ടായത് ഭര്‍ത്താവിന് ഇഷ്‌ടപ്പെടാത്തതിനെ തുടര്‍ന്ന് മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ ശ്വാസന്‍ മുട്ടിച്ചു  കൊല്ലുകയായിരുന്നു.

കുഞ്ഞ് അനങ്ങുന്നില്ലെന്ന് യുവതി പറഞ്ഞതോടെ പരിശോധന നടത്തിയ ഡോക്‍ടര്‍മാര്‍ക്ക് റീത്തയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും വിവരം പൊലീസില്‍ അറിയിക്കുകയും ചെയ്‌തു. പരിശോധനയില്‍ കുട്ടി മരിച്ചുവെന്ന് വ്യക്തമായതോടെ പോസ്‌റ്റ് മോര്‍ട്ടം ചെയ്യാന്‍ പൊലീസും ആശുപത്രി അധികൃതരും തീരുമാനിച്ചു.

കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഇവരുടെ ഭര്‍ത്താവ് അഷ്റഫി മാടോയ്‌ക്ക് കൊലയില്‍ നേരിട്ട് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments