Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തെ മുൾമുനയിൽ നിർത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു

ലോകത്തെ മുൾമുനയിൽ നിർത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു

ലോകത്തെ മുൾമുനയിൽ നിർത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു
ബാങ്കോക്ക് , ബുധന്‍, 11 ജൂലൈ 2018 (13:28 IST)
തായ് ഗുഹയിൽ അകപ്പെട്ടുപോയ ജീവനുകൾ പതിനെട്ട് ദിവസം ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി. ഓക്‌സിജൻ പോളും ലഭ്യമല്ലാതെ ശ്വസിക്കാൻ പോലും കഴിയാതെ പതിമൂന്ന് ജീവനുകൾ ആ ഗുഹയ്‌ക്കുള്ളിൽ അകപ്പെട്ടു. ലോകത്തെ മുഴുവൻ ആൾക്കാരുടെയും പ്രാർത്ഥന ഒരുപോലെ അവരിലേക്ക് എത്തി. ഒടുവിൽ അവരെല്ലാം വെളിച്ചത്തിലേക്ക് നീന്തിക്കയറി.
 
അവരെ പുറത്തെത്തിച്ച രക്ഷാപ്രവർത്തകരെ പ്രശംസിക്കുകയാണ് ലോകം. സ്വന്തം ജീവൻ പണയംവെച്ചായിരുന്നു അവരുടെ പോരാട്ടം. അതേപോലെ വിശപ്പും ദാഹവും സഹിച്ച് ആത്മധൈര്യത്തോടെ ഗുഹയ്‌ക്കുള്ളിൽ കഴിഞ്ഞവരെയും പ്രശംസിക്കുകയാണ്. 
എന്നാൽ ഇപ്പോൾ ഫുട്‌ബോള്‍ താരങ്ങളെയും കോച്ചിനെയും രക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുകയാണ്.
 
ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ ദിവസങ്ങളെ സിനിമയാക്കുന്നത്. മൈക്കല്‍ സ്‌കോട്ടും സംഘവും ദിവസങ്ങള്‍ക്ക് മുന്‍പേ തായ്ലന്‍ഡിലെ ഗുഹയിലെത്തിയിരുന്നു. തായ്ലന്‍ഡില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡബ്ല്യൂസിസിക്ക് ഇടപെടാൻ പരിമിതിയുണ്ട്: 'മൈ സ്‌റ്റോറി' സംവിധായകയ്‌ക്ക് മറുപടിയുമായി സജിത മഠത്തിൽ