Publish Date: Mon, 11 Jun 2018 (18:56 IST)
Updated Date: Mon, 11 Jun 2018 (18:58 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ശമിക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ ഹസിൻ ജഹാൻ രംഗത്ത്. ഷമി രണ്ടാമതും വിവാഹിതനാകാൻ തയ്യാറെടുക്കുകയാണ് എന്നാണ് ഹസിന്റെ ആരോപണം. വരുന്ന ഈദുൽ ഫിത്വർ കഴിഞ്ഞാലുടനെ ഷമി രണ്ടാമതും വിവാഹിതനാകും എന്നാണ് ഹസിൻ ജഹാൻ പറയുന്നത്.
എന്നാൽ ഹസിന്റെ ആരോപണത്തിനു ഉടൻ തന്നെ മറുപടിയുമായി ഷമി രംഗത്തെത്തി. ‘എന്റെ ആദ്യ വിവാഹത്തിലെ പ്രശനങ്ങൾ പോലും ഇതേവരെ തീർന്നിട്ടില്ല. എന്നിട്ടാണ് രണ്ടാം വിവാഹം. എനിക്കെന്താ വട്ടാണോ‘ എന്നായിരുന്നു ഹസിന്റെ ആരോപണത്തിന് ഷമിയുടെ മറുപടി.
നേരത്തെ ഷമിക്കെതിരെ ഹസിൻ നടത്തിയ ആരോപണങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടർന്ന് ബി സി സി ഐയുടെ വാർഷിക കരാറിൽ ഉൾപ്പെടുന്നതിൽ പൊലും തടസം നേരിട്ടിരുന്നു. ഷമിയും കുടുംബവും തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നതായി ചൂണ്ടിക്കാട്ടി ഹസിൻ പൊല്ലിസിൽ പരാതി നൽകുകയും ചെയ്തിരുന്നു.