Select Your Language

Notifications

webdunia
webdunia
webdunia
webdunia

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

മുകേഷ് അംബാനി ബിരുദം പൂര്‍ത്തിയാക്കിയത് ഈ കോളേജിലായിരുന്നു.

Mukesh Ambani donates

സിആര്‍ രവിചന്ദ്രന്‍

, ശനി, 7 ജൂണ്‍ 2025 (16:21 IST)
താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി. മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിക്കാണ് അംബാനി ഇത്രയും വലിയ തുക നല്‍കിയത്. മുകേഷ് അംബാനി ബിരുദം പൂര്‍ത്തിയാക്കിയത് ഈ കോളേജിലായിരുന്നു. പ്രൊഫസര്‍ എം എം ശര്‍മയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്ന ചടങ്ങിലാണ് അംബാനി തുക നല്‍കുന്ന വിവരം അറിയിച്ചത്.
 
മൂന്നു മണിക്കൂറിലധികം സമയം അംബാനി ഇവിടെ ചെലവഴിച്ചു. തന്നോട് പ്രൊഫസര്‍ എം എം ശര്‍മ കോളേജിനു വേണ്ടി വലിയതായി എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹത്തിന് വേണ്ടി ഇത് ചെയ്യുന്നത് തനിക്ക് വലിയ സന്തോഷമുണ്ടെന്നും അംബാനി പറഞ്ഞു. 
 
തന്റെ പിതാവിനെ പോലെ ഇന്ത്യന്‍ വ്യവസായത്തെ ക്ഷാമത്തില്‍ നിന്ന് ആഗോള നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിയായി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും മുകേഷ് അംബാനി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ