കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. മുംബൈയിലെ ബൊറിവാലിയില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഒഴുകിപ്പോയി. റോഡുഗതാഗതം പൂര്‍ണമായും താറുമാറായിരിക്കുകയാണ്.
മുംബൈയിലെ ചുനബത്തി, സായന്‍, ദാദര്‍, ചെമ്പൂര്‍, ഗാന്ധി മാര്‍ക്കറ്റ്, കുര്‍ള എല്‍.ബി.എസ്. റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. ഇവിടങ്ങളിൽ നിർത്തിയിട്ട കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ കനത്ത ഒഴിക്കിനെ തുടർന്ന് ഒഴുകിപോയി.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളും വെള്ളത്തിനടിയിലായിട്ടുണ്ട്. ഗാന്ധി മാര്‍ക്കറ്റ് മേഖലയില്‍ ചരക്കുലോറികള്‍ വലിയ വെള്ളക്കെട്ടില്‍ കുടുങ്ങി. പലയിടങ്ങളിലും ജനങ്ങൾക്ക് വീട് വിട്ട് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്.