ഫ്ലാറ്റ് വാങ്ങുന്നതിനായി വിളിച്ചയാള്‍ നേരിടേണ്ടി വന്നത് വിചിത്രമായ ചോദ്യം; മാംസം കഴിക്കുന്നവര്‍ക്ക് ഫ്ലാറ്റ് നല്കില്ലെന്ന ഞെട്ടിപ്പിക്കുന്ന മറുപടിയും
മാംസഭുക്ക് ആയതിനാല് എം എന്‍ എസ് കോര്‍പ്പറേറ്റര്‍ക്ക് ഫ്ലാറ്റ് നിഷേധിച്ചു
മാംസം കഴിക്കുമെന്ന ഒറ്റക്കാരണത്താല്‍ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനാ (എം എന്‍ എസ്) അംഗത്തിന് ഫ്ലാറ്റ് നിഷേധിച്ചു. നഗരത്തിലെ പ്രമുഖ കെട്ടിട നിര്‍മ്മാണ കമ്പനിയാണ് ഫ്ലാറ്റ് നിഷേധിച്ചത്.
മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗം സന്തോഷ് ധുരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഫ്ലാറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ദാദര്‍ പൊലീസില്‍ സന്തോഷ് ധുരി പരാതി നല്കി. ശ്രീധം ഗ്രൂപ്പ് പണിത പശ്ചിമ ഗോരെഗാവിലെ ശ്രീധം ക്ലാസിക് കെട്ടിടത്തിലാണ് ഫ്ലാറ്റ് നിഷേധിച്ചതായി പരാതി.
ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫോണ്‍ ചെയ്തപ്പോള്‍ കമ്പനിയിലെ ജീവനക്കാരി സസ്യഭുക്കാണോ എന്ന് അന്വേഷിക്കുകയായിരുന്നു. അല്ലെന്ന്, പറഞ്ഞപ്പോള്‍ മാംസം ഭക്ഷിക്കുന്നവര്‍ക്ക് ഫ്ലാറ്റ് നല്‍കില്ലെന്ന് ആയിരുന്നു മറുപടി. സംഭവം ശ്രീധം ഗ്രൂപ് നിഷേധിച്ചു.