Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്‌ക് വയ്ക്കാത്തതിന് ഒറ്റദിവസം 23,160 പേര്‍ക്ക് പിഴ; പിരിച്ചെടുത്തത് 46 ലക്ഷത്തോളം രൂപ

മാസ്‌ക് വയ്ക്കാത്തതിന് ഒറ്റദിവസം 23,160 പേര്‍ക്ക് പിഴ; പിരിച്ചെടുത്തത് 46 ലക്ഷത്തോളം രൂപ

ശ്രീനു എസ്

, ഞായര്‍, 14 മാര്‍ച്ച് 2021 (10:15 IST)
മാസ്‌ക് വയ്ക്കാത്തതിന് ഒറ്റദിവസം 23,160 പേര്‍ക്ക് പിഴ. മുംബൈ പൊലീസാണ് മാര്‍ച്ച് 11ന് ഇത്രയധികം പേര്‍ക്ക് മാസ്‌ക ധരിക്കാത്തതിന് ഇത്രയധികം പേര്‍ക്ക് പിഴ ചുമത്തിയത്. ഇവരില്‍ നിന്ന് 45.96 ലക്ഷം രൂപ പിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
 
മാസ്‌ക് ധരിക്കാത്തതിന് പല റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നായി 537 പേര്‍ക്ക് പിഴ ചുമത്തുകയും. ഒരു ലക്ഷത്തിലധികം രൂപ പിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 11 വരെ ബിഎംസി പിഴചുമത്തിയത് 1.9 ലക്ഷം പേര്‍ക്കാണ്. 18.74 ലക്ഷം പേരില്‍ നിന്ന് ഇതുവരെ 37.86 കോടി രൂപ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിരിച്ചെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്‌സിനാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കുത്തിവച്ച് മോഷണം