Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഷണക്കുറ്റം ആരോപിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചു; മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ

attack
പത്തനാപുരം , വെള്ളി, 18 ഓഗസ്റ്റ് 2017 (17:37 IST)
പതിമൂന്നു വയസുള്ള വിദ്യാർത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് ക്രൂരമായി മർദ്ദിച്ച മദ്രസാ അദ്ധ്യാപകനെ പോലീസ് അറസ്റ് ചെയ്തു. വണ്ടിപ്പെരിയാർ മാങ്കുലാർ  സ്വദേശി മുജീബ് എന്ന ഇരുപത്തേഴുകാരനായ അദ്ധ്യാപകനാണ് പോലീസ് പിടിയിലായത്. പത്തനാപുരം ഇടത്തറ മിസ് ബാഹുല്‍ ഹുദാ അറബിക് കോളേജ് അദ്ദ്യാപകനാണിയാൾ.
 
മൊബൈൽഫോൺ മോഷ്ടിച്ച് എന്നാരോപിച്ച്  തലച്ചിറ സ്വദേശിയായ വിദ്യാർത്ഥിയെയാണ് മർദ്ദിച്ചത്. രണ്ട് വർഷം മുമ്പാണ് മുജീബ് ഇവിടെ അദ്ധ്യാപകനായി എത്തിയത്. മർദ്ദനമേറ്റ വിദ്യാർത്ഥി നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. എസ.ഐ അബ്ദുൽ മനാഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതികൾ അറസ്റ്റിൽ