മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടർമാർക്കും നഴ്സുമാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികൾ അടക്കമുള്ള 26 നഴ്‌സുമാർക്കും മൂന്ന് ഡോക്‌ടർമാർക്കുമാണ് രോഗം കണ്ടെത്തിയിട്ടുള്ളത്.നഴ്‌സുമാരിൽ ഭൂരിഭാഗവും മലയാളികളാണ് ഇവരെ ആശുപത്രിയിൽ ക്വറന്റൈൻ ചെയ്‌തിരിക്കുകയാണ്.ഇതോടെ ആശുപത്രിയെ കണ്ടയ്‌ന്മെന്റ് മേഖലയായി പ്രഖ്യാപിച്ചു.
ആശുപത്രിയുടെ അകത്തേക്കോ പുറത്തേക്കോ ഇനിമുതൽ ആർക്കും പ്രവേശനമുണ്ടായിരിക്കുന്നതല്ല. ഇവിടെയുള്ളവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും വസ്തുക്കളും മഹാരാഷ്ട്ര സർക്കാർ തന്നെ എത്തിച്ചുനൽകും.ഇവിടെയുള്ള 200 പേരുടെ സാമ്പിളുകൾ സ്രവപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരുടെയും ഫലം കാത്തിരിക്കുകയാണ്. രോഗികളുടെ എണ്ണം ഉയരാം എന്നത് സ്ഥിതി കൂടുതൽ ആശങ്കയുള്ളതാക്കുന്നുണ്ട്.