Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടു; യുവതി ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി

യുവതി പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി

ഭർത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടു; യുവതി ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി
ഹൈദരാബാദ് , ചൊവ്വ, 14 ഫെബ്രുവരി 2017 (08:21 IST)
പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരിൽ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടതിനെ തുടർന്നു യുവതി ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. വീണ്ടും പെണ്‍കുഞ്ഞിനെ പ്രസവിക്കുകയാണെങ്കില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് ഭർത്താവ് ഭീഷണി മുഴക്കിയിരുന്നു. ഇതാണ് കൊല നടത്താൻ യുവതിയെ പ്രേരിപ്പിച്ചത്. തെലുങ്കാനയിലെ നൽഗോണ്ട ജില്ലയിലാണ് സംഭവം. 
 
സംഭവത്തിൽ പദ്മാവതി സ്വദേശിയായ നാഗമണിയേയും ഭർത്താവ് രമവത് ജയറാമിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ദേവർഗോണ്ടയിലെ ആശുപത്രിയിൽ നാലു ദിവസം ചികിത്സയിൽ കഴിഞ്ഞശേഷം ഫെബ്രുവരി ഒമ്പതിനാണ് കുട്ടി മരിച്ചത്. പാലിൽ കീടനാശിനി കലർത്തിയാണ് പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീര്‍: ഷോപിയാന്‍ നഗരത്തിലും കുല്‍ഗാം ജില്ലയിലും കര്‍ഫ്യൂ