വിവാഹാഭ്യർഥന നിരസിച്ച യുവതിയെ സഹോദരൻ നോക്കിനില്‍ക്കെ യുവാവ് വെടിവച്ചുകൊന്നു
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ യുവാവ് വെടിവച്ചുകൊന്നു
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ സഹോദരൻ നോക്കിനില്‍ക്കെ യുവാവ് വെടിവച്ചുകൊന്നു. ദക്ഷിണ ഡൽഹിയിലെ കിർകി എക്സ്റ്റൻഷനിലായിരുന്നു സംഭവം. മുഖ്യപ്രതി മനോജ് ഉള്‍പ്പെടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി.
യുവതിയുടെ വീട്ടിലെത്തിയ മനോജും സംഘവും വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന് നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം.
നെഞ്ചിൽ വെടിയേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും. വെടിയുതിര്‍ത്ത ശേഷം മനോജും സംഘവും സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.
മാസങ്ങള്‍ക്ക് മുമ്പ് മനോജ് യുവതിയുമായി വിവാഹം ആലോചിച്ചിരുന്നു. പെണ്‍കുട്ടിയും വീട്ടുകാരും ഈ ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിന് വഴിവെച്ചത്.
പെണ്‍കുട്ടിയെ വെടിവയ്ക്കുന്ന യുവാവിനെ മറ്റു മൂന്നുപേർകൂടി സഹായിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.