Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളെ കുത്തിക്കൊന്ന് അച്ഛന്‍,അമ്മയ്ക്കും പരിക്കേറ്റു,സംഭവം നടന്നത് ഗുജറാത്തില്‍

Murder due to family dispute. The incident took place in Gujarat കൊലപാതകം

കെ ആര്‍ അനൂപ്

, ബുധന്‍, 31 മെയ് 2023 (15:23 IST)
കുടുംബ കലഹത്തെ തുടര്‍ന്ന് കൊലപാതകം. സംഭവം നടന്നത് ഗുജറാത്തില്‍. മകളെ അച്ഛന്‍ കുത്തിക്കൊല്ലുകയായിരുന്നു. 25 തവണ കുത്തേറ്റ മകള്‍ മരിച്ചു. മകളെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു. ഭാര്യയുടെ പരാതിയില്‍ രാമാനുജയെ പോലീസ് അറസ്റ്റ് ചെയ്തു.
 
സൂറത്തില്‍ മെയ് 18 നായിരുന്നു സംഭവം. ഭാര്യയുമായി നിസ്സാര കാര്യത്തിന് ഉണ്ടായ വഴക്കാണ് കൊലപാതകത്തില്‍ എത്തിച്ചത്. ഇവര്‍ സൂറത്തില്‍ വാടക വീട്ടിലാണ് താമസിക്കുന്നത്. മകള്‍ ടെറസില്‍ ഉറങ്ങുന്നതായിരുന്നു പ്രശ്‌നത്തിന് കാരണം. ഭാര്യയും മറ്റു മക്കളും നോക്കിനില്‍ക്കെ മകളെ കത്തികൊണ്ട് രാമാനുജ ആക്രമിക്കുകയായിരുന്നു. മറ്റു മക്കള്‍ ചേര്‍ന്ന് പിടിച്ചുമാറ്റാന്‍ നോക്കിയെങ്കിലും അത് നടന്നില്ല. എങ്ങനെയോ രക്ഷപ്പെട്ട് അടുത്ത മുറിയില്‍ എത്തിയ മകളെ അവിടെയെത്തിയും ഇയാള്‍ ആക്രമിച്ചു. തുടര്‍ന്ന് ടെറസിന്റെ മുകളില്‍ കയറിയ ഭാര്യയെ അവിടെ വച്ച് ആക്രമിച്ചു. ഇവിടെ മക്കള്‍ ഇടപെട്ടതിനാല്‍ അമ്മയെ രക്ഷിക്കാനായി പോലീസ് പറഞ്ഞു. മകളെ ആക്രമിക്കുന്ന അച്ഛന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധ്യാപക സംഘടനകളുടെ എതിർപ്പിന് വഴങ്ങി, അധ്യയന വർഷത്തിൽ 204 പ്രവൃത്തിദിനങ്ങൾ