Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബി.ജെ.പി നേതാവിന്റെ മകളെ കൊന്നു കെട്ടിത്തൂക്കി

ബി.ജെ.പി നേതാവിന്റെ മകളെ കൊന്നു കെട്ടിത്തൂക്കി

എ കെ ജെ അയ്യര്‍

, വ്യാഴം, 10 ജൂണ്‍ 2021 (17:17 IST)
റാഞ്ചി: ജാര്‍ഖണ്ഡില്‍ ബി.ജെ.പി നേതാവിന്റെ പതിനാറുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. പലാമു ജില്ലയിലെ ലാലിമതി വനത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പങ്കി ജില്ലയിലെ ബുധബാര്‍ ഗ്രാമത്തിലെ ബി.ജെ.പി യുടെ പ്രാദേശിക നേതാവിന്റെ അഞ്ചു മക്കളില്‍ മൂത്തയാളാണ് പത്താം ക്ലാസുകാരിയായ ഈ കുട്ടി.
 
കഴിഞ്ഞ ഏഴാം തീയതി രാവിലെ പത്ത് മണിയോടെ പുറത്തുപോയ കുട്ടിയെ പിന്നീട് കണ്ടെത്തിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പ്രദേശ വാസികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം മരത്തില്‍ തുണികൊണ്ട് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ദേഹത്താകമാനം മര്‍ദ്ദനത്തിന്റെ അടയാളങ്ങളും ഉണ്ടായിരുന്നു. വലതു കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലുമായിരുന്നു.
 
കുട്ടിയെ അക്രമികള്‍ ലൈംഗികമായി ഉപദ്രവിച്ചെന്നു കുടുംബം ആരോപിച്ചിട്ടുണ്ട്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമേ ഇതിനു സ്ഥിരീകരണം നല്‍കാന്‍ കഴിയൂ എന്ന് പോലീസ് പറയുന്നു. അതെ സമയം മൃതദേഹം കാനെത്തിയ സ്ഥലത്തു നിന്ന് ലഭിച്ച ഒരു മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ചു 23 കാരനായ പ്രദീപ് കുമാര്‍ സിംഗ് ധന്യൂക്ക് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉണ്ണി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസില്‍ നിന്ന് രാജിവച്ചു