Publish Date: Mon, 14 Dec 2020 (12:41 IST)
Updated Date: Mon, 14 Dec 2020 (12:44 IST)
ഇളയ മരുമകളുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച് ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് ഗൃഹനാഥനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലാണ് സംഭവം. നാലുമക്കളുള്ള 55കാരന്റെ രണ്ട് ആണ്‍ മക്കള്‍ വിവാഹിതരാണ്. ഇതില്‍ ഇളയ മരുമകളുമായി ഗൃഹനാഥന് ബന്ധം ഉണ്ടെന്ന് സംശയിച്ച് വീട്ടില്‍ കലഹം പതിവായിരുന്നു. ഇതേതുടര്‍ന്ന് ഇളയ മരുമകളെ ഇയാളുടെ ഭാര്യയും മൂത്തമരുമകളും ചേര്‍ന്ന് സ്വന്തം വീട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പിന്നാലെ ഗൃഹനാഥന്‍ വീട്ടില്‍ നിന്ന് മാറി മറ്റൊരു വീട്ടില്‍ താമസം ആരംഭിച്ചു. ശേഷം ഇളയമരുമകളെ വിളിച്ച് കൂടെ താമസിപ്പിക്കുകയും ചെയ്തു. ഇതില്‍ രോഷം കൊണ്ടാണ് ഭാര്യയും മൂത്തമരുകളും ഇയാള്‍താമസിക്കുന്ന സ്ഥലത്തെത്തി ആക്രമിച്ചത്. കഴുത്ത് അറത്താണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.