‘ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാനാണ് മുസ്ലിംങ്ങള്‍ കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നത്’; വിവാദ പരാമര്‍ശവുമായി ബിജെപി
മുസ്ലിംവിരുദ്ധ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
Publish Date: Tue, 02 Jan 2018 (10:59 IST)
Updated Date: Tue, 02 Jan 2018 (11:07 IST)
മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ. രാജ്യത്തിന്റെ നിയന്ത്രണം കൈയടക്കാനും ഹിന്ദു ജനസംഖ്യയെ കടത്തിവെട്ടാനും മുസ്ലിംകള്‍ കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുകയാണെന്ന് ബന്‍വാരിലാല്‍ സിംഘാല്‍ എംഎല്‍എ പറഞ്ഞു. ബന്‍വാരിലാല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വിവാദ പരാമര്‍ശം നടത്തിയത്.
മുസ്ലിംകള്‍ 1214 കുട്ടികളെയാണ് പ്രസവിക്കുന്നത്. ഹിന്ദുക്കളാകട്ടെ ഒന്നോ രണ്ടിലോ ഒതുക്കുന്നു. മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത് ഹിന്ദുക്കള്‍ക്ക് ഭീഷണിയാണ്. പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ എന്നീ പദവികള്‍ ലക്ഷ്യംവച്ചുള്ള ഗൂഢാലോചനയാണ് മുസ്‌ലിംകള്‍ നടത്തുന്നത്’. ഏറെ ആലോചിച്ചശേഷമാണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നും അതുകൊണ്ടുതന്നെ പിന്‍വലിക്കില്ലെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.